Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവ്ലിന്‍ കേസന്വേഷണം സിബിഐയുടെ ചെന്നൈ യൂണിറ്റിന്

കൊച്ചി: എസ്എന്‍സി ലാവ്ലിന്‍ അഴിമതിക്കേസ് അന്വേഷിയ്ക്കാന്‍ സിബിഐയുടെ ചെന്നൈ യൂണിറ്റിന് സിബിഐ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ചെന്നൈയിലെ ആന്റി കറപ്ഷന്‍ യൂണിറ്റാണ് കേസ് അന്വേഷിയ്ക്കുക. സിബിഐയുടെ ചെന്നൈയിലുള്ള ജോയിന്റ് ഡയറക്ടര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

സിബിഐയുടെ കൊച്ചി യൂണിറ്റിനെ ഏല്പിയ്ക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് കൊച്ചി യൂണിറ്റിന് ജോലിഭാരം കൂടുതലായതിനെത്തുടര്‍ന്ന് അന്വേഷണം ചെന്നൈ യൂണിറ്റിനെ ഏല്പിക്കുകയായിരുന്നു.

കേസ് സംബന്ധിച്ച് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് നല്‍കിയ പ്രഥമവിവര റിപ്പോര്‍ട്ട് സിബിഐ കൈപ്പറ്റിയശേഷം അത് കൊച്ചി സിബിഐ പ്രത്യേക കോടതിയില്‍ ഫയല്‍ ചെയ്യും. ഇതോടെ അന്വേഷണ നടപടികള്‍ ആരംഭിയ്ക്കും.

1997ലാണ് മൂന്നു ജലവൈദ്യുത പദ്ധതികള്‍ നവീകരിയ്ക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കാനഡയിലെ എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയത്. കരാര്‍മൂലം ഏകദേശം 84കോടി രൂപയുടെ നഷ്ടമാണ് സര്‍ക്കാറിനുണ്ടായത്. നഷ്ടം 370 കോടിയോളം വരുമെന്നാണ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയത്.

ഒട്ടേറെ വിവാദങ്ങള്‍ക്കുശേഷം ജനുവരി 16നാണ് ഹൈക്കോടതി ഈ വിഷയത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സിന്റെ പ്രഥമവിവര റിപ്പോര്‍ട്ട് പ്രകാരം വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍മാരായ കെ. മോഹനചന്ദ്രന്‍, ആര്‍. ശിവദാസന്‍, പി.എ സിദ്ധാര്‍ഥ മേനോന്‍, സാമ്പത്തിക ഉപദേഷ്ടാവായിരുന്ന കെ. ജി രാജശേഖരന്‍, ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍, ബോര്‍ഡ് അംഗങ്ങളായ മാത്യു റോയി, ആര്‍ ഗോപാലകൃഷ്ണന്‍, മുന്‍ ചെയര്‍മാന്‍ ജി. രാജഗോപാല്‍, ലാവലിന്‍ കമ്പനി വൈസ് ചെയര്‍മാന്‍ ക്ലൗസി ടിന്റല്‍ എന്നീ എട്ടുപേരാണ് കേസിലെ പ്രതികള്‍. ഇതില്‍ ചെയര്‍മാനായിരുന്ന ജി. രാജഗോപാല്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ക്കായ ി സിബിഐ വിജിലന്‍സിന് കത്തെഴുതിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+