മതികെട്ടാന്‍ വനം കയ്യേറ്റക്കേസ്: 14 പേര്‍ക്കെതിരെ കുറ്റപത്രം
തൃശ്ശൂര്‍: മതികെട്ടാന്‍ വനംകയ്യേറ്റക്കേസില്‍ 14പേര്‍ക്കെതിരെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട പതിനാലുപേരില്‍ നെടുങ്കണ്ടം തഹസില്‍ദാര്‍ ഉള്‍പ്പെടെ 11 പേര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്.
നെടുങ്കണ്ടത്തെ പൂപ്പാറ വില്ലേജിലെ മതികെട്ടാന്‍ പ്രദേശത്ത് നടന്ന വനം കയ്യേറ്റമാണ് കേസിനാധാരം. കയ്യേറ്റത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ചന്ദ്രശേഖരന്‍ നായര്‍ കമ്മിഷന്റെ കണ്ടെത്തലുകള്‍ തെറ്റാണെന്ന് ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് 2002 മെയ് മാസത്തിലാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി കെ.എം മാത്യുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കോട്ടയം, ശാന്തന്‍ പാറ എന്നിവിടങ്ങളിലായി എട്ടു ഘട്ടങ്ങളിലായാണ് വിജിലന്‍സ് സംഘം കര്‍ഷകരില്‍ നിന്നും തെളിവെടുത്തത്. അന്വേഷണത്തിന്റെ അവസാനഘട്ടത്തിലാണ് പട്ടയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും റവന്യൂ വകുപ്പ് ജീവനക്കാരെയും വിജിലന്‍സ് സംഘം ചോദ്യം ചെയ്തത്.












Click it and Unblock the Notifications