സ്മാര്‍ട് സിറ്റി: ചര്‍ച്ചകള്‍ സുതാര്യമല്ലെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: നിര്‍ദ്ദിഷ്ട സ്മാര്‍ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറും ദുബായ് ഇന്റര്‍നെറ്റ് അധികൃതരും തമ്മില്‍ നടത്തുന്ന ചര്‍ച്ച സുതാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
വ്യാഴാഴ്ച കെപിസിസി നേതൃയോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
വിവിധ വകുപ്പുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഉന്നതതല ഉദ്യോഗസ്ഥ സംഘമാണ് യുഡിഎഫ് ഭരണകാലത്ത് സ്മാര്‍ട് സിറ്റി ചര്‍ച്ചകളില്‍ കേരളത്തെ പ്രതിനിധീകരിച്ചത്.
ഇടതുസര്‍ക്കാര്‍ വന്നശേഷം മുഖ്യമന്ത്രിയുടെ ഓഫീസാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. കഴിഞ്ഞ ദിവസം മാത്രമാമ് ചീഫ് സെക്രട്ടറിയും മറ്റുദ്യോഗസ്ഥരും ചര്‍ച്ചകളില്‍ പങ്കെടുത്തത്- ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
യുഡിഎഫ് ഭരണകാലത്ത് ചര്‍ച്ചകള്‍ക്ക് ശേഷം അതാതുദിവസം വൈകീട്ടുതന്നെ പ്ര്രതിപക്ഷ നേതാവായിരുന്ന വി.എസിന് എല്ലാ വിവരങ്ങളും രേഖയായി നല്‍കിയിരുന്നു. മുഖ്യമന്ത്രിയായിരുന്ന എനിയ്ക്കുപോലും അതിന് ശേഷമാണ് വിശദാംശങ്ങള്‍ ലഭിച്ചിരുന്നത്. അദ്ദേഹം ഇക്കാര്യത്തില്‍ വലിയ താല്‍പ്പര്യം കാണിച്ചരിുന്നതുകൊണ്ടാണ് അന്നങ്ങനെ ചെയ്തത്.
സ്മാര്‍ട് സിറ്റി കേരളത്തില്‍ വരണം. അന്തിമകരാര്‍ വന്നശേഷം ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കാം. അതിന്ശേഷം ഇന്‍ഫോപാര്‍ക്കുമായി ബന്ധപ്പെടതുള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളും പറയാം. അതൊക്കെ ശരിയാണെങ്കില്‍ മാത്രം എഴുതിയാല്‍ മതി-അദ്ദേഹം പറഞ്ഞു.
കരാറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും യുഡിഎഫ് സര്‍ക്കാര്‍ സുതാര്യമായാണ് ചെയ്തതെന്നും ഉമ്മന്‍ ചാണ്ടി അവകാശപ്പെട്ടു.


Click it and Unblock the Notifications