സ്മാര്‍ട്ട്സിറ്റി: ചര്‍ച്ച രണ്ടാഴ്ചയ്ക്കകമെന്ന് വി.എസ്
കൊച്ചി: സ്മാര്‍ട്ട് സിറ്റി പദ്ധിയില്‍ നിന്നു ടീകോം പിന്മാറിയെന്ന് വാര്‍ത്ത സത്യമല്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ രണ്ടാഴ്ചയ്ക്കകം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്. നിര്‍ദ്ദിഷ്ട പദ്ധിയില്‍ നിന്നു പിന്മാറിയെന്ന വാര്‍ത്ത കളളമാണെന്ന് ടീകോം അധികൃതര്‍ തന്നെ അറിയിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം പദ്ധതി സംബന്ധിച്ച തുടര്‍നടപടികള്‍ തുടങ്ങും. കരാറില്‍ ഒപ്പുവയ്ക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ഒരനിശ്ചിതത്വവുമില്ലെന്നും ആശങ്ക വേണ്ടെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications