വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കും: ബാലു
കൊച്ചി: വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന കേന്ദ്ര ഷിപ്പിംഗ് മന്ത്രി ടി.ആര്‍ ബാലു പറഞ്ഞു. സുരക്ഷാപ്രശ്നങ്ങള്‍ കണക്കിലെടുത്ത് ചൈനീസ് കമ്പനിക്ക് അനുമതി നിഷേധിച്ചെങ്കിലും പദ്ധതി പൂര്‍ത്തിയാക്കുന്നത് ആര്‍ക്കും തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വല്ലാര്‍പാടം പദ്ധതി പ്രദേശത്തേയ്ക്കുളള റെയില്‍,റോഡ് പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി.
പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിച്ചു പ്രവര്‍ത്തിക്കണം.കേരളത്തിലെ ദേശീയ പാതകള്‍ ഉള്‍പ്പെടെ 11,136 കിലോമീറ്റര്‍ ദേശീയ പാത നാലു വരിയാക്കുമെന്നും ബാലു അറിയിച്ചു.
വല്ലാര്‍പാടം പദ്ധതി പ്രദേശത്തേയ്ക്കുള്ള റോഡ്, റയില്‍ പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിര്‍വഹിച്ചു. ഇടപ്പള്ളിയില്‍ നിന്നും വല്ലാര്‍പാടത്തേയ്ക്കുള്ള 8.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍ പാതയുടെയും കളമശ്ശേരിയില്‍ നിന്നും വല്ലാര്‍പാടത്തേയ്ക്കുള്ള 17 കിലോമീറ്റര്‍ നീളമുളള നാല് വരി പാതയുടെയും ഇടപ്പള്ളിയില്‍ നിന്നും വല്ലാര്‍പാടത്തേയ്ക്കുള്ള 8.8 കിലോമീറ്റര്‍ റെയില്‍ പാതയുടെയും നിര്‍മ്മാണ ഉദ്ഘാടനമാണ് നടന്നത്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയമാണ് പദ്ധതിക്കാവശ്യമായ 802 കോടി രൂപ വഹിക്കുന്നത്.












Click it and Unblock the Notifications