കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം ഉപയോഗിയ്ക്കാത്ത കാവേരി ജലം തമിഴ്നാടിന് നല്‍കണം

  • By Staff
Google Oneindia Malayalam News

ദില്ലി: കാവേരി നദിയില്‍ നിന്നും കേരളത്തിന്റെ വിഹിതമായ 30 ടിഎംസി വെള്ളത്തില്‍ നിന്ന് ഇപ്പോള്‍ സംസ്ഥാനം ഉപയോഗിയ്ക്കുന്നത് കഴിച്ച് ബാക്കിയുള്ളത് തമിഴ്നാടിന് നല്‍കണമെന്ന് കാവേരി ട്രീബ്യൂണല്‍ ഉത്തരവിട്ടു.

ട്രീബ്യൂണലിന്റെ അന്തിമ ഉത്തരവിലാണ് ഈ നിര്‍ദ്ദേശവും അതുസംബന്ധിച്ച വിശദീകരണങ്ങളും നല്‍കിയിരിക്കന്നത്. കേരളത്തിന് അനുവദിച്ചിരിയ്ക്കുന്നത് 30 ടിഎംസി വെള്ളമാണെങ്കിലും അത് ഉപയോഗിക്കുന്നതിനുള്ള ശേഷി സംസ്ഥാനം കൈവരിയ്ക്കുന്നത് വരെ ആ വെള്ളം തമിഴ്നാടിന് അര്‍ഹതപ്പെട്ടതായിരിക്കുമെന്നാണ് ഉത്തരവില്‍ വിശദീകരിയ്ക്കുന്നത്.

കാവേരിയുടെ പോഷക നദികളില്‍ നിന്നെല്ലാമായി 5 ടിഎംസി വെള്ളമാണ് കേരളം നിലവില്‍ ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ ട്രീബ്യൂണലിന്റെ വിധി തമിഴ്നാടിന് ഏറെ പ്രയോജനപ്രദമാകും.

കേരളത്തില്‍ നിന്നുള്ള ഉപോയോഗിക്കാത്ത വെള്ളം നിരീക്ഷിയ്ക്കാന്‍ കബനിയും അതിന്റെ പോഷക നദികളും കര്‍ണാടകത്തില്‍ പ്രവേശിയ്ക്കുന്ന സ്ഥലത്ത് അതിര്‍ത്തിയില്‍ കേന്ദ്ര ജലകമ്മിഷന്‍ കൂടുതല്‍ ഗേജിംഗ് സ്റേഷനുകള്‍ സ്ഥാപിയ്ക്കണം.

അതിന്പുറമെ കബനിയില്‍ നിന്ന് കേരളം ഉപയോഗിക്കാത്ത വെള്ളത്തിന്റെ അളവ് കണക്കാക്കാന്‍ കാവേരി മാനേജ്മെന്റ് ബോര്‍ഡോ അല്ലെങ്കില്‍ ജല അതോറിറ്റിയോ അതിര്‍ത്തിയില്‍ യന്ത്രസംവിധാനങ്ങള്‍ സ്ഥാപിയ്ക്കണം. ഉപയോഗിക്കാത്ത വെള്ളം പൊതു അതിര്‍ത്തിയിലൂടെ തമിഴ്നാടിന് ലഭിയ്ക്കുന്നുവെന്ന് അതോറിറ്റി ഉറപ്പുവരുത്തുകയും വേണം- ഉത്തരവില്‍പ്പറയുന്നു.

കേരളത്തിന് അനുവദിച്ചിട്ടുള്ള 30 ടിഎംസിയില്‍ 21 ടിഎംസി കബനിയില്‍ നിന്നും 6ടിഎംസി ഭവാനിയില്‍ നിന്നും 3 ടിഎംസി പമ്പാറില്‍ നിന്നുമാണ്. കേരളം നിര്‍ദ്ദേശിച്ചിട്ടുള്ള ജലസേചനപദ്ധതികല്‍ പൂര്‍ത്തിയാകാന്‍ കുറേക്കൂടി വര്‍ഷങ്ങള്‍ എടുക്കുമെന്നതുകൊണ്ടാണ് ഉപയോഗിക്കാത്ത വെള്ളം തമിഴ്നാട്ടിലേയ്ക്ക് ഒഴുക്കണമെന്ന് ട്രീബ്യൂണല്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കേരളത്തിനനുവദിച്ചിട്ടുള്ള 30 ടിഎംസി വെള്ളത്തില്‍ 27.90 ടിഎംസി ജലസേചനാവശ്യങ്ങള്‍ക്കുള്ളതാണ്. 2011ലേയ്ക്കുള്ള വ്യാവസായികാവശ്യങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുനത് 0.35ടിഎംസിയാണ് 0.1.51ടിഎംസി മറ്റ് തുല്യത കൈവരിയ്ക്കാനുള്ള വിഹിതമായിട്ടാണ് അനുവദിച്ചിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X