ശശി തരൂര്‍ രാജിവച്ചു
ദില്ലി:ശശി തരൂര്‍ ഐക്യരാഷ്ട്ര സഭാ അണ്ടര്‍ സെക്രട്ടറി ജനറല്‍ സ്ഥാനം രാജി വച്ചു. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ രാജി സ്വീകരിച്ചിട്ടുണ്ട്.
സെക്രട്ടറിയേറ്റ് പുനസംഘടനയുടെ ഭാഗമായി എല്ലാ അണ്ടര്‍ സെക്രട്ടറി, അസിസ്റന്റ് സെക്രട്ടറി ജനറല്‍മാരും രാജിസമര്‍പ്പിക്കാന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടിരുന്നു.ഇതിനു തൊട്ടുപിന്നാലെയാണ് രാജിപ്രഖ്യാപനം. ശശി തരൂരിന് പകരം ജപ്പാന്റെ കിയോടാക്ക അകാസാക്കയാണ് പുതിയ അണ്ടര്‍ സെക്രട്ടറി ജനറല്‍.
1979ല്‍ യു.എന്‍ സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന തരൂര്‍ കഴിഞ്ഞ വര്‍ഷം സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ഇന്ത്യയുടെ പ്രതിനിധിയായി മല്‍സരിച്ചെങ്കിലും മൂണുമായുളള അന്തിമ മല്‍സരത്തില്‍ പരാജയം ഉറപ്പായതിനെതുടര്‍ന്നു പിന്‍വാങ്ങിയിരുന്നു.












Click it and Unblock the Notifications