Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസ് സേനയില്‍ 850 ക്രിമിനല്‍ക്കേസ് പ്രതികള്‍

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിലെ 850 ഉദ്യോഗസ്ഥര്‍ ക്രിമിനലുകളാണെന്ന് റിപ്പോര്‍ട്ട്.

പൊലീസ് വകുപ്പിലെ ക്രൈംറെക്കോര്‍ഡ്സ് ബ്യൂറോ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് 850 പൊലീസുദ്യോഗസ്ഥര്‍ ഭവനഭേദനം, ബലാത്സംഗം, ആത്മഹത്യാപ്രേരണാക്കുറ്റം, മോഷണം, കൊലപാതകം, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ ഒട്ടേറെ കേസുകളില്‍ പ്രതികളാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

ഡെപ്യൂട്ടി സൂപ്രണ്ടുള്‍പ്പെടെയുള്ളവര്‍ പ്രതിപ്പട്ടികയിലുണ്ട്. ഇതില്‍ ഒരു സബ് ഇന്‍സ്പെക്ടറുള്‍പ്പെടെ ആറുപേര്‍ വനിതാ പൊലീസുകാരാണ്. കുറ്റക്കാരില്‍ 19 പേരെ മാത്രമേ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്തിട്ടുള്ളു. 2000 മുതല്‍ 2006 വരെയുള്ള കേസുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പ്രിസിദ്ധീകരിച്ചിരിക്കുന്നത്.

850 പേരില്‍ 14 ഉദ്യോഗസ്ഥര്‍ സ്പെഷ്യല്‍ ഇന്റലിജന്‍സ് ബ്രാഞ്ചിലും 47 പേര്‍ ക്രൈം ബ്രാഞ്ചില്‍ നിന്നുമുള്ളവരാണ്. പരാതികളെത്തുടര്‍ന്ന് കേസുകള്‍ നേരിടുന്ന പൊലീസുദ്യോഗസ്ഥരില്‍ ഏറ്റവും കൂടുതല്‍ പേര്‍ തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ്. 110പേരാണ് ഇവിടെനിന്നും പട്ടികയിലുള്ളത്.

73 പ്രതികളുമായി രണ്ടാം സ്ഥാനം കൊല്ലംജില്ലയ്ക്കാണ്. കോട്ടയം, പാലക്കാട്, ആലപ്പുഴ ജില്ലകള്‍ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലാണ്. കോട്ടയത്തുനിന്നും 54ഉം പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നും യഥാക്രമം 51ഉം 50 പേരാണ് ഉള്ളത്. 15 പേര്‍ കൊലപാതക കേസുകളിലും 10പേര്‍ ബലാല്‍ത്സംഗ കേസുകളിലും 167 പേര്‍ സ്ത്രീകള്‍ക്കെതിരെയുള്ള മറ്റ് ക്രമിനല്‍ കുറ്റകൃത്യങ്ങളിലും പ്രിതികളാണ്. 300 പേര്‍ പിടിച്ചുപറിക്കേസിലും 70 പേര്‍ ഭീഷണിപ്പെടുത്തല്‍, കൊള്ള എന്നിവയിലും പ്രതികളാണ്.

ഇത്തരത്തിലുള്ള പ്രവണതകള്‍ ഇല്ലാതാക്കാനായി പുതിയ നിയമനങ്ങള്‍ നടത്തുമ്പോള്‍ ഉദ്യോഗാര്‍ത്ഥികളുടെ മാനസിക നില കൂടി പരിശോധിയ്ക്കുന്ന രീതി പ്രാബല്യത്തില്‍ വരുത്താന്‍ അധികൃതരില്‍ സമ്മര്‍ദ്ദം ചെലുത്തിവരുകയാണെന്ന് കേരള പൊലീസ് അക്കാദമി ഡയറക്ടര്‍ അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു. വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ക്ക് വെള്ളിയാഴ്ച ഈ റിപ്പോര്‍ട്ട് ലഭ്യമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+