കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂമൂടല്‍ വിവാദത്തിന് പിന്നില്‍ പാര്‍ട്ടി വിരുദ്ധര്‍: സിപിഎം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി പരാജയപ്പെട്ടവരാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെതിരെയുള്ള കാടാമ്പുഴ പൂമൂടല്‍ വിവാദത്തിന്റെ സൂത്രധാരന്മാരെന്ന് സിപിഎം സെക്രട്ടേറിയറ്റ് ആരോപിച്ചു.ചില പാര്‍ട്ടി വിരുദ്ധ കേന്ദ്രങ്ങള്‍ പണവും ആള്‍സഹായവും നല്‍കി മാധ്യമങ്ങളുടെ സഹായത്തോടെ ഈ നീക്കത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

വി.എസിനെ പിന്തുണയ്ക്കുന്ന ജനശക്തി വാരികയ്ക്കെതിരെയും സെക്രട്ടേറിയറ്റ് രൂക്ഷ വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. സേവ് സിപിഎം ഫോറം മാതൃകയില്‍ കള്ളക്കഥകള്‍ സൃഷ്ടിച്ചു പ്രചിരിപ്പിക്കുന്ന ഇക്കൂട്ടര്‍ സത്യം മറച്ചുവെയ്ക്കുകയാണ്. കോടിയേരയും മകനും വിഐപി പരിഗണനയോടെ ക്ഷേത്രത്തില്‍ പൂമൂടല്‍ ചടങ്ങ് നടത്തി എന്നു തോന്നിയ്ക്കുന്ന ചില രേഖകളുടെ ഫോട്ടോസ്റാറ്റ് അച്ചടിച്ചുകൊണ്ട് ഇക്കാര്യം സ്ഥാപിയ്ക്കാനാണ് ജനശക്തി പ്രസിദ്ധീകരണം ശ്രമിച്ചത്-സെക്രട്ടേറിയറ്റ് ആരോപിച്ചു.

മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ അസാന്നിദ്ധ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റിലാണ് ഈ വിലയിരുത്തല്‍ ഉണ്ടായത്. താനോ മകനോ വഴിപാട് നടത്തിയിട്ടില്ലെന്ന് കോടിയേരി തെളിവുസഹിതം വ്യക്തമാക്കിയിട്ടുണ്ട്. ഈ കെട്ടുകഥയുണ്ടായതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്- സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.

പാര്‍ട്ടി വിഭാഗീയത തന്നെയാണ് ഇതിനുപിന്നിലെന്നാണ് സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം വേണമെന്ന അഭിപ്രായവും സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നിട്ടുണ്ട്.

മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയ്ക്കെതിരെയുള്ള കോടതിയലക്ഷ്യക്കേസ് സെക്രട്ടേറിയറ്റ് കാര്യമായി ചര്‍ച്ചചെയ്തില്ല. അതേസമയം അതീവ ഗൗരവത്തോടെയുള്ള ചര്‍ച്ചകളാണ് പാര്‍ട്ടി നേതൃത്വം ഇതിനെക്കുറിച്ചു നടത്തുന്നത്.

സിപിഎമ്മും അനുബന്ധ സംഘടനകളും കോടതികള്‍ക്കെതിരെ തുടര്‍ച്ചയായി കൈക്കൊണ്ടുവരുന്ന നിലപാടുകളാണ് ഇപ്പോള്‍ കോടതിയലക്ഷ്യത്തിന് പ്രേരകമായതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X