Get Updates
Get notified of breaking news, exclusive insights, and must-see stories!

പറയുത്സവത്തിന് ഇക്കുറി പൊലിമ കുറയും

തൃപ്പൂണിത്തുറ: രാത്രി പത്ത് മണിക്കും കാലത്ത് ആറു മണിക്കുമിടെ ക്ഷേത്രാഘോഷങ്ങളുടെ ഭാഗമായുളള വാദ്യമേളങ്ങളുടെ ഉപയോഗത്തിന് കൊച്ചി ദേവസ്വം ബോര്‍ഡ് നിരോധനമേര്‍പ്പെടുത്തിയത് ശ്രീപൂര്‍ണത്രയീഷാ ക്ഷേത്രത്തില്‍ ആരംഭിക്കുന്ന പറ ഉത്സവത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യത.

ശബ്ദമലിനീകരണം നിയന്ത്രിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടതിന്റെ ചുവടുപിടിച്ചാണ് ബോര്‍ഡ് തീരുമാനം.

അടുത്ത വൈള്ളിയാഴ്ച്ചയാണ് എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന പറയുല്‍സവം തുടങ്ങുന്നത്. ഘോഷയാത്ര, ആനയെയുന്നളളത്ത്, വാദ്യമേളങ്ങള്‍ എന്നിവ ഉത്സവത്തോടനുബന്ധിച്ചുളള ചടങ്ങുകളാണ്.ഇത് രാപകല്‍ ഭേദമന്യേയാണ് നടക്കുന്നത്. എട്ടുദിവസം നീളുന്ന ഈ ചടങ്ങ് കിഴക്ക് വാടയംപാടി, പടിഞ്ഞാറ് മരട്, വടക്ക് ഇരൂര്‍, തെക്ക് ഉദയംപേരൂര്‍ എന്നീ പ്രദേശങ്ങള്‍ വരെ നീളുന്നു.

ക്ഷേത്രത്തിന്റെ പ്രധാന വരുമാനമാര്‍ഗം കൂടിയാണ് ഈ ഉത്സവം. 20 ലക്ഷത്തിലേറെ രൂപയാണ് ഈ വേള ക്ഷേത്രത്തിലേക്കു ദക്ഷിണയായി ലഭിക്കുന്നത്.

ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ദേവസ്വം ബോര്‍ഡിന്റെ തൃപ്പൂണിത്തുറ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തിലെ തന്ത്രിയുമായി വ്യാഴാഴ്ച്ച ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് തന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചടങ്ങുകള്‍ യഥാവിധി നടത്താനും എന്നാല്‍ ചെണ്ട തുടങ്ങിയ പാരമ്പര്യക്ഷേത്രവാദ്യങ്ങളുടെ എണ്ണം കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്.

ദേവസ്വം ബോര്‍ഡിന്റെ പുതിയ തീരുമാന പ്രകാരം രാത്രി 10 മണിക്കു ശേഷം ഘോഷയാത്ര അനുവദനീയമല്ല. അതിനാല്‍ ഉത്സവത്തോടനുബന്ധിച്ചു നടക്കുന്ന ഘോഷയാത്രക്ക് ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. ഇത് വിവിധ വിഭാഗങ്ങളില്‍ നിന്നു പ്രതിഷേധത്തിനിടയാക്കുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+