ജയില്‍ മാന്വല്‍ പരിഷ്കരിക്കും: കോടിയേരി
കോഴിക്കോട്: സംസ്ഥാനത്തെ ജയില്‍ മാന്വല്‍ പരിഷ്കരിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ശനിയാഴ്ച രാവിലെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പൊലീസുകാരുടെ കാര്യത്തില്‍ ഉടന്‍ നടപടി എടുക്കുക എളുപ്പമല്ല, ഇവര്‍ക്കെതിരെയുള്ള കേസുകള്‍ വിവിധ കോടതികളുടെ പരിഗണനയിലിരിക്കുകയാണ്. എന്നാല്‍ ഇവരെ മര്‍മ്മപ്രധാനമായ പദവികളില്‍ നിന്ന് ഒഴിവാക്കി അപ്രധാനമായ പദവികളില്‍ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങള്‍ മനുഷ്യാവകാശ സംരക്ഷകരാണെന്ന അവബോധം ഇപ്പോഴും മിക്ക പൊലീസുകാര്‍ക്കുമിടയിലില്ല. പൊലീസുകാര്‍ക്കിടയില്‍ മനുഷ്യാവകാശ സംബന്ധമായ അവബോധമുണ്ടാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications