വേദിയ്ക്കരികിലെ സ്ഫോടനം: സിപിഎം പ്രവര്‍ത്തകന്‍ അറസ്റില്‍
പത്തനംതിട്ട: പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടിയുടെ പ്രസംഗവേദിയ്ക്കരികെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകന്‍ അറസ്റിലായി. വെണ്ണികുളത്തിനടത്ത് പടുത്തോട് സ്വദേശി ഷിജു(26)വിനെയാണ് അന്വേഷണോദ്യോഗസ്ഥര്‍ വെള്ളിയാഴ്ച അറസ്റുചെയ്തത്.
ഷിജുവാണ് ഈ കേസിലെ മുഖ്യപ്രതിയെന്നും മറ്റു മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് സൂപ്രണ്ട് എം.എന്‍ ജയപ്രകാശ് പറഞ്ഞു.
വെള്ളിയാഴ്ച പടുത്തോടുനിന്നും അറസ്റുചെയ്ത ഇയാളെ പിന്നീട് ജൂഡീഷ്യല്‍ ഫസ്റ് ാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി.
വെണ്ണികുളത്ത് യുഡിഎഫ് നടത്തിയ മാര്‍ച്ചിനിടെ അക്രമം നടത്തിയ കേസിലും ഷിജു പ്രതിയാണ്. ജനുവരി 17ന് വെണ്ണികുളം ജങ്ഷനില്‍ നടത്തിയ യുഡിഎഫ് യോഗത്തിനിടെ ഉമ്മന്‍ ചാണ്ടി പ്രസംഗിക്കാനായി വേദിയിലേയ്ക്കെത്തിയപ്പോഴാണ് സ്ഫോടനം നടന്നത്. പിന്നീട് ഫോറന്‍സിക് വിഭാഗവും പൊലീസും നടത്തിയ പരിശോധനയില്‍ സ്ഥലത്തുനിന്നും സ്ഫോടകവസ്തക്കള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
സിപിഎമ്മിന് സംഭവത്തില്‍ കയ്യുണ്ടെന്നതിന് തെളിവാണ് ഷിജുവിന്റെ അറസ്റെന്ന് കേരള കോണ്‍ഗ്രസ്(എം) ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശ്ശേരി എംഎല്‍എ ആരോപിച്ചു.












Click it and Unblock the Notifications