പാലൊളിയോട് രാജിയാവശ്യപ്പെടണം: രമേശ്
കാസര്‍കോട്: തദ്ദേശസ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയോട് മുഖ്യമന്ത്രി രാജിവെയ്ക്കാന്‍ ആവശ്യപ്പെടണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കോടതിയലക്ഷ്യക്കേസില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും പാലൊളി മുഹമ്മദ് കുട്ടി സ്വയം രാജിവെയ്ക്കാന്‍ തയ്യാറാകാത്തതുകൊണ്ടാണ് അദ്ദേഹത്തിന്റെ രാജിയാവശ്യപ്പെടാന്‍ മുഖ്യമന്ത്രിയോട് പറയുന്നത്.
ഹൈക്കോടതി സ്വമേധയാ കേസെടുത്ത് മന്ത്രിയ്ക്ക് നോട്ടീസ് നല്‍കിയിട്ടും അദ്ദേഹത്തിന് അനുകൂലമായി നിലപാടെടുത്ത അഡ്വക്കറ്റ് ജനറലിന്റെ നടപടി ഭരണഘടനാവിരുദ്ധമാണ്- ചെന്നിത്തല കുറ്റപ്പെടുത്തി.
സിപിഎമ്മും പോഷക സംഘടനകളും കോടതികള്‍ക്കെതിരെ നടത്തുന്ന സമരങ്ങളും ആരോപണങ്ങളും അവസാനിപ്പിയ്ക്കണം. ഇത്തരം നീക്കങ്ങള്‍ അരാജകത്വത്തിലേയ്ക്ക് നയിയ്ക്കും- അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications