സ്മാര്‍ട്ട് സിറ്റി: ചര്‍ച്ച സുതാര്യമല്ലെന്ന് തങ്കച്ചന്‍
കൊച്ചി: സ്മാര്‍ട്ട് സിറ്റി സംബന്ധിച്ച ചര്‍ച്ചകള്‍ സുതാര്യമല്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ ആരോപിച്ചു. ശനിയാഴ്ച കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തങ്കച്ചന്‍ ഇക്കാര്യം വിശദീകരിച്ചത്.
സ്മാര്‍ട്ട് സിറ്റി ആരംഭിക്കുന്നത് സംബന്ധിച്ച് നേരത്തെ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ സുതാര്യമല്ലെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ വി.എസ് ആരോപിച്ചിരുന്നു. അന്ന് ചര്‍ച്ചയുടെ എല്ലാ വിവരങ്ങളും വി.എസിനെ അറിയിച്ചിരുന്നു.
അന്ന് ചര്‍ച്ചകള്‍ക്കെത്തിയ എം.എ.യൂസഫലിയെ റിയല്‍ എസ്റേറ്റ് ഏജന്റ് എന്നാണ് വി.എസ് വിളിച്ചിരുന്നത്. ആ യൂസഫലിയുമായിട്ടാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത്.
കോടതിക്കെതിരെ പരാമര്‍ശം നടത്തിയ തദ്ദേശഭരണമന്ത്രി പാലൊളി മുഹമ്മദ് കുട്ടി രാജിവയ്ക്കണമെന്നും തങ്കച്ചന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications