സ്പോര്‍ട്സ് ലോട്ടറി: ഒന്നാം സമ്മാനം എക്സ് ഒ 154065ന്
തിരുവനന്തപുരം: കായികരംഗത്തെ സമഗ്രവികസനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ സ്പോര്‍ട്സ് ലോട്ടറിയുടെ നറുക്കെടുപ്പു ഫലം പ്രഖ്യാപിച്ചു. എക്സ് ഒ 154065 എന്ന നമ്പറാണ് ഒന്നാം സമ്മാനത്തിനര്‍ഹമായത്.
പാലക്കാട് വിറ്റ ലോട്ടറിയാണിത്.നിയമ-കായിക വകുപ്പ് മന്ത്രി എം.വിജയകുമാറിന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരം മണക്കാട് ഗവണ്‍മെന്റ് ഹൈസ്ക്കൂളില്‍ വച്ചായിരുന്നു നറുക്കെടുപ്പ്.
ഒന്നാം സമ്മാനമായ രണ്ടുകോടിക്ക് മാറ്റമില്ലെങ്കിലും മറ്റു സമ്മാനങ്ങളുടെ എണ്ണം വെട്ടിചുരുക്കും. 200 രണ്ടാം സമ്മാനമായി ഒരു ലക്ഷം വീതം നല്‍കാന്‍ ഉദ്ദേശിച്ചിരുന്നത് 40 പേര്‍ക്കായി രണ്ടു ലക്ഷം വീതമായി ചുരുങ്ങും. മറ്റ് സമ്മാനങ്ങളിലും ഇത്തരം മാറ്റങ്ങളുണ്ടാവും.
കേരളത്തിനു വിലമതിക്കാനാവാത്ത നേട്ടമാണ് സ്പോര്‍ട്സ് ലോട്ടറി ഉണ്ടാക്കിയതെന്നു വിജയകുമാര്‍ പറഞ്ഞു. കായിക രംഗത്തെകുറിച്ച് ജനങ്ങളെ കൂടുതല്‍ ബോധവാന്‍മാരാക്കാന്‍ ഈ പദ്ധതിയ്ക്ക് കഴിഞ്ഞു. ഭാഗ്യക്കുറി വകുപ്പിന്റ ചരിത്ര നേട്ടമാണിതെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ നറുക്കെടുപ്പില്‍ പ്രതിഷേധിച്ച് വേദിക്ക് പുറത്തു മുദ്രവാക്യം മുഴക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസെത്തി നീക്കം ചെയ്തു.












Click it and Unblock the Notifications