കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പോര്‍ട്സ് ലോട്ടറി നറുക്കെടുപ്പ് ശനിയാഴ്ച, വിറ്റത് 29.5 ലക്ഷം ടിക്കറ്റ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വളരെ പ്രതീക്ഷകളോടെ തുടക്കമിട്ടും ഏറെ വൈകാതെ വിവാദങ്ങളില്‍ കൂപ്പുകുത്തിയും വാര്‍ത്തയായ സ്പോര്‍ട്സ് സൂപ്പര്‍ബംപര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് ശനിയാഴ്ച നടക്കും. ഇന്ന് ഉച്ചയ്ക്ക് 2.30ന് മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗേള്‍സ് സ്കൂളില്‍ വച്ചാണ് നറുക്കെടുപ്പ്.

ഒന്നാം സമ്മാനതുക രണ്ടു കോടി രൂപയാണ്. 200 പേര്‍ക്ക് ഒരു ലക്ഷം രൂപ വരെ രണ്ടാം സമ്മാനം. ഇപ്രകാരം 40.19 കോടിയുടെ സമ്മാനമാണ് മൊത്തം പ്രഖ്യാപിച്ചത്.

വേണ്ടത്ര പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്നും പ്രതീക്ഷിച്ചത്ര ടിക്കറ്റുകള്‍ വിറ്റഴിക്കാത്തതു കാരണവും ഒരു തവണ നറുക്കടുപ്പ് നീട്ടിവച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ വഴിയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയും നിര്‍ബന്ധിത ടിക്കറ്റ് വില്‍പ്പന നടത്തിയെങ്കിലും പ്രതീക്ഷിച്ചത്ര ഫലം കണ്ടില്ല. 200 കോടി രൂപയാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്ന വിറ്റുവരവ്.

രണ്ടു കോടി ടിക്കറ്റുകള്‍ വില്‍ക്കാന്‍ ഉദ്ദേശിച്ചയിടത്ത് വിറ്റുപോയത് 29.44 ലക്ഷം മാത്രമാണ്. വെള്ളിയാഴ്ച ഒറ്റ ദിവസം സ് പോര്‍ട്സ് കൗണ്‍സില്‍ 25,000 ടിക്കറ്റുകള്‍ വാങ്ങി. വിദേശത്തു നിന്നു പിരിഞ്ഞു കിട്ടിയ പണമാണ് ഇതെന്നാണു സൂചന.

40 ലക്ഷം ടിക്കറ്റുകള്‍ നേരത്തേ അച്ചടിച്ചു വച്ചതിനാല്‍ വില്‍ക്കാത്ത ടിക്കറ്റുകള്‍ നറുക്കെടുപ്പിനു പരിഗണിക്കില്ലെന്ന് ലോട്ടറി ഡയറക്ടര്‍ ടി.ടി ആന്റണി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X