കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏകീകൃത ദേവസ്വം ബോര്‍ഡ് പരിഗണനയിലില്ല: മന്ത്രി

  • By Staff
Google Oneindia Malayalam News

ഗുരുവായൂര്‍: ഏകീകൃത ദേവസ്വം ബോര്‍ഡ് രൂപീകരിയ്ക്കുന്ന കാര്യം തല്‍ക്കാലം പരിഗണിയ്ക്കുന്നില്ലെന്ന് ദേവസ്വം മന്ത്രി ജി. സുധാകരന്‍.

പ്രായോഗികമായി ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഇക്കാര്യത്തിലുള്ളതുകൊണ്ടാണ് തല്‍ക്കാലം അതിനെപ്പറ്റി ആലോചിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിയ്ക്കുന്ന കാര്യത്തില്‍ ആവശ്യമായ തീരുമാനങ്ങള്‍ ഉടന്‍തന്നെ കൈക്കൊള്ളും. 2007ല്‍ തന്നെ ബോര്‍ഡ് നിലവില്‍വരും- അദ്ദേഹം ഉറപ്പുനല്‍കി.

സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ദേവസ്വം ബില്‍ സംബന്ധിച്ച് ആരുമായും തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണ്. കുമ്മനം രാജശേഖരനും പി.കെ നാരായണപ്പണിക്കരും മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളില്‍ പ്രായോഗികമായവ സ്വീകരിച്ചിട്ടുണ്ട്.

തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങള്‍ പിഎസ്സിയ്ക്ക് വിട്ടതുപോലെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നിയമനങ്ങളും പിഎസ്സിയ്ക്ക് വിടുന്നകാര്യം സര്‍ക്കാര്‍ സജീവമായി പരിഗണിച്ചുവരുകയാണ്-അദ്ദേഹം പറഞ്ഞു.

മുന്‍മന്ത്രി കെ.വി തോമസ് വര്‍ഗീയവാദിയാണെന്ന വാദം സുധാകരന്‍ ആവര്‍ത്തിച്ചു. ഗുരുവായൂരില്‍ വേദപാഠശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിയ്ക്കുകയായിരുന്നു മന്ത്രി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X