സ്വാശ്രയം: സുപ്രിം കോടതിയില്‍ തിങ്കളാഴ്ച വാദം തുടങ്ങും
ദില്ലി: സ്വാശ്രയ നിയമത്തിലെ സുപ്രധാന വ്യവസ്ഥകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിന്മേല്‍ സുപ്രിം കോടതിയില്‍ തിങ്കളാഴ്ച വാദം തുടങ്ങും.
ഹൈക്കോടതി വിധി ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് സര്‍ക്കാരിന്റെ പ്രധാനവാദം. കേസുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി എം.എ.ബേബി ദില്ലിയിലെത്തിയിട്ടുണ്ട്.
സര്‍ക്കാരിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ സി.എസ്.വൈദ്യനാഥനും കെ.കെ.വേണുഗോപാലുമാണ് ഹാജരാകുന്നത്. മാനേജ്മെന്റുകള്‍ക്കു വേണ്ടി ഹരിഷ് സാല്‍വെ, അരുണ്‍ ജെറ്റ്ലി എന്നിവര്‍ ഹാജരാകും.
ചീഫ് ജസ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുണ്ടായിരുന്ന കേസ് ജസ്ര്ര്ര്സ ബി.എന്‍.അഗര്‍വാള്‍, പി.പി.നവ്ലേക്കര്‍ എന്നിവരുള്‍പ്പെടുന്ന ബെഞ്ചിനു മുന്നിലേക്ക് കഴിഞ്ഞയാഴ്ച മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications