എന്‍സിപിയെ യുഡിഎഫിലെടുക്കില്ല: ചെന്നിത്തല
കണ്ണൂര്‍: എന്‍സിപിയെ ഒരിക്കലും യുഡിഎഫിലെടുക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
എന്‍സിപിക്ക് കേരളത്തില്‍ ഒരു ഭാവിയുമില്ല. ശക്തമായ താത്വിക അടിത്തറയില്ലാതെ ഒരു പാര്‍ട്ടിക്കും നിലനില്‍ക്കാനാവില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡിഐസിയുമായി യുഡിഎഫുണ്ടാക്കിയ സഖ്യം പരാജയപ്പെട്ടതിനാല്‍ എന്‍സിപിയെ മുന്നണിയിലേക്ക് സ്വീകരിക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ല.
കോണ്‍ഗ്രസില്‍ ചേര്‍ന്ന ഒരു വിഭാഗം എന്‍സിപിക്കാര്‍ക്ക് സ്വാഗതമേകുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
കോണഗ്രസിനെയും സോണിയാഗാന്ധിയെയും അംഗീകരിക്കുന്ന, എന്‍സിപി വിട്ടെത്തുന്ന എല്ലാവരെയും കോണ്‍ഗ്രസ് സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications