കോടതിവിധിയ്ക്കെതിരെ തെരുവിലിറങ്ങരുത്: രവി
കൊച്ചി: കോടതിവിധി എതിരാകുമ്പോള്‍ അതിനെതിരെ തെരുവിലിറങ്ങുന്നത് ആശാസ്യമല്ലെന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി.
എന്നാല്‍ ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല. ജുഡീഷ്യറിയുടെ മേല്‍ നിരീക്ഷണ സംവിധാനം ഉണ്ടാവണമെന്നും വയലാര്‍ രവി പറഞ്ഞു. പിടിഐ എംപ്ലോയീസ് യൂണിയന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോടിവിധി എല്ലാവര്‍ക്കും സ്വീകാര്യമാകണമെന്നില്ല. എന്നാല്‍ അതിന്റെ പേരില്‍ ജഡ്ജിമാരെ പരസ്യമായി വിമര്‍ശിക്കുന്നത് ശരിയല്ല. ഈ പ്രവണത തുടരുകയാണെങ്കില്‍ ജുഡീഷ്യറിയുടെ വിശ്വാസ്യതയെയാണ് അത് ബാധിക്കുകയെന്നും രവി പറഞ്ഞു.












Click it and Unblock the Notifications