യുഡിഎഫില്‍ ചേരില്ലെന്ന് പറയുന്നില്ല: മുരളി
തിരുവനന്തപുരം: കോണ്‍സ്രസിലേക്ക് മടങ്ങുന്ന പ്രശ്നമുദിക്കുന്നില്ലെന്നും എന്നാല്‍ എന്‍സിപി യുഡിഎഫില്‍ ചേരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് കെ.മുരളീധരന്‍.
യുഡിഎഫില്‍ ചേരണോ എല്‍ഡിഎഫില്‍ ചേരണോ എന്നതിനെ കുറിച്ച് തീരുമാനിക്കാന്‍ എന്‍സിപിക്ക് മതിയായ സമയമുണ്ടെന്നും മുരളി പറഞ്ഞു.
കെപിസിസി പ്രസിഡന്റായിരുന്നപ്പോള്‍ ഏതു കാര്യത്തിനും ഹൈക്കമാന്റിന്റെ അംഗീകാരത്തിനായി കാത്തുകിടക്കേണ്ട സ്ഥിതിയായിരുന്നു. എന്നാല്‍ എന്‍സിപിയില്‍ സംസ്ഥാന ഘടകം ചെയ്യുന്ന കാര്യങ്ങളില്‍ ശരത് പവാര്‍ ഇടപെടാറില്ല. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിലേക്ക് മടങ്ങുന്ന പ്രശ്നമുദിക്കുന്നില്ല.
മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും മന്ത്രിമാരും ഏകോപിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications