ശബരിമല നട തിങ്കളാഴ്ച തുറക്കും
പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം തിങ്കളാഴ്ച വൈകിട്ട് തുറക്കും. മണ്ഡലകാല, മകരവിളക്ക് മഹോത്സവങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ശബരിമല നട തുറക്കുന്നത്.
കുംഭം ഒന്നാം തീയതി മുതല്‍ അഞ്ചാം തീയതി വരെ നട തുറന്നിരിക്കും. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ശബരിമല തന്ത്രിയുടെയും മേള്‍ശാന്തിയുടെയും മേല്‍നോട്ടത്തില്‍ നട തുറക്കും. ചൊവാഴ്ച രാവിലെ മുതല്‍ പതിവുപൂജകള്‍ നടക്കും.
കെഎസ്ആര്‍ടിസി പത്തനംതിട്ട, തിരുവനന്തപുരം, കൊട്ടാരക്കര, തിരുവല്ല, കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിന്ന് തിങ്കളാഴ്ച മുതല്‍ പമ്പയിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തും. റിസര്‍വേഷന്‍ സൗകര്യവും ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications