സ്പോര്‍ട്സ് ലോട്ടറിയടിച്ചത് ഓങ്ങല്ലൂര്‍ പഞ്ചായത്തിന്
പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ സ്പോര്‍ട്സ് ലോട്ടറിയുടെ രണ്ട് കോടി രൂപയുടെ ഒന്നാം സമ്മനം പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂര്‍ പചായത്തിന്.
പഞ്ചായത്ത് ഭരണസമിതിയിലെ 21 അംഗങ്ങളും ഒമ്പത് ജീവനക്കാരും ചേര്‍ന്ന് വാങ്ങിയ ലോട്ടറിക്കാണ് സമ്മാനം. സമ്മാനത്തുക പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.
ആകെ 500 ടിക്കറ്റുകളാണ് വില്പനയ്ക്കായി പഞ്ചായത്ത് വാങ്ങിയത്. ഇതില്‍ ഇരുന്നൂറോളം ടിക്കറ്റുകള്‍ ബാക്കിവന്നു. നറുക്കെടുപ്പിന്റെ തലേന്നാണ് പഞ്ചായത്ത് സമിതി അംഗങ്ങളും ജീവനക്കാരും 100 രൂപ വീതം മുടക്കി ഓരോ ടിക്കറ്റ് വാങ്ങിയത്.












Click it and Unblock the Notifications