സ്പോര്‍ട്സ് ലോട്ടറി: യൂത്ത് കോണ്‍ഗ്രസ് നിയമനടപടിക്ക്
കണ്ണൂര്‍: സ്പോര്‍ട്സ് ലോട്ടറിയില്‍ പ്രഖ്യാപിച്ച സമ്മാനങ്ങള്‍ നല്‍കാതെ സര്‍ക്കാര്‍ തട്ടിപ്പ് നടത്തുകയാണ് ചെയ്തതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.പി.അനില്‍കുമാര്‍ പറഞ്ഞു.
സിപിഎമ്മിലെ ഗ്രൂപ്പിസം കാരണമാണ് സ്പോര്‍ട്സ് ലോട്ടറി പരാജയപ്പെട്ടത്. ലോട്ടറി വഴി വരുമാനമുണ്ടാക്കരുതെന്ന് സിപിഎമ്മിന്റെ കേരള പഠന കോണ്‍ഗ്രസ് തീരുമാനിച്ച പശ്ചാത്തലത്തില്‍ സിപിഎമ്മിലെ ഒരു വിഭാഗം സ്പോര്‍ട്സ് ലോട്ടറി പരാജയപ്പെടുത്താനാണ് ശ്രമിച്ചത്.
കോടതിയലക്ഷ്യക്കേസ് നേരിടുന്ന മന്ത്രി പാലൊളി മുഹമ്മദ് രാജിവച്ചില്ലെങ്കില്‍ അദ്ദേഹം പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളും യൂത്ത് കോണ്‍ഗ്രസ് ബഹിഷ്കരിക്കുമെന്ന് അനില്‍കുമാര്‍ പറഞ്ഞു.
ഇപ്പോള്‍ എഡിബിക്ക് അനുകൂലമായി നിലപാടെടുക്കുന്ന സിപിഎം യൂത്ത് കോണ്‍ഗ്രസ് ഭരണകാലത്ത് എഡിബി വായ്പയ്ക്കെതിരെ നടത്തിയ സമരത്തില്‍ 45 കോടി രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചിട്ടുണ്ട്. ഇത് സിപിഎമ്മില്‍ നിന്ന് ഈടാക്കണമെന്ന് അനില്‍കുമാര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications