സുനാമി: പുനരധിവാസം രണ്ട് വര്‍ഷത്തിനകം
കണ്ണൂര്‍: ഒമ്പത് ജില്ലകളിലെ സുനാമി ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച 1441.75 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചതായി റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രന്‍ അറിയിച്ചു.
17,000 കുടുംബങ്ങള്‍ക്ക് ഭൂമി അനുവദിക്കുന്നതിനും വീട് പണിയുന്നതിനുമുള്ളതാണ് പദ്ധതി. പദ്ധതി രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. സ്ഥിരമായി കടലാക്രമണ ഭീഷണി നേരിടുന്നവരെ പുനരധിവസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇവര്‍ക്ക് കുടിവെള്ളവും ശുചീകരണ സൗകര്യങ്ങളും ലഭ്യമാക്കുന്നതിനൊപ്പം സ്കൂളുകളും ആശുപത്രികളും അംഗനവാടികളും നിര്‍മിക്കും.
മത്സ്യത്തൊഴിലാളികളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിന് ബോട്ടുകളും മത്സ്യബന്ധനവലകളും നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications