ഹച്ചിനെ വോഡാഫോണ്‍ ഏറ്റെടുത്തു
മുംബൈ: ഇന്ത്യയിലെ നാലാമത്തെ വലിയ മൊബൈല്‍ ഫോണ്‍ കമ്പനിയായ ഹച്ചിനെ ലോകത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വോഡാഫോണ്‍ ഏറ്റെടുത്തു.
87,000 കോടി രൂപയ്ക്കാണ് ഹച്ചിനെ വോഡാഫോണ്‍ വാങ്ങിയത്. ഹച്ചില്‍ 33 ശതമാനം ഓഹരിയുള്ള എസ്സാറിനോട് ഇന്ത്യയിലെ പങ്കാളിയായി തുടരണമെന്ന് വോഡാഫോണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെ കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നാണ് എസ്സാറിന്റെ പ്രതികരണം.
ഹച്ചിനെ ഏറ്റെടുക്കാന്‍ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, എസ്സാര്‍, ഹിന്ദുജ ഗ്രൂപ്പ് എന്നിവരും മത്സരരംഗത്തുണ്ടായിരുന്നു. ഇവരെ പിന്തള്ളിയാണ് വോഡാഫോണ്‍ 87,000 കോടി രൂപക്ക് ഹച്ചിനെ വാങ്ങിയത്.












Click it and Unblock the Notifications