കര്‍ണാടക ബന്ദ് പൂര്‍ണം
ബാംഗ്ലൂര്‍: കാവേരി ട്രിബ്യൂണലിന്റെ വിധിയില്‍ പ്രതിഷേധിച്ച് കര്‍ണാടകത്തില്‍ വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദ് പൂര്‍ണം. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്കൂളുകള്‍ക്കും കോളജിുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷം ഉണ്ടാവാനുള്ള സാധ്യത മുന്നില്‍ കണ്ട് തിങ്കളാഴ്ച ബാംഗ്ലൂരില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നില്ല.
20,000 പൊലീസുകാരെ ബാഗ്ലൂരില്‍ നിയോഗിച്ചിട്ടുണ്ട്. മുന്‍കരുതലായി നിരവധി പേരെ കസ്റഡിയിലെടുത്തിട്ടുണ്ട്.
ബന്ദ് വിമാനസര്‍വീസുകളെ ബാധിച്ചിട്ടില്ലെങ്കിലും യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലെത്തുന്നതും വിമാനത്താവളത്തില്‍ നിന്ന് പോകുന്നതും ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്.
ആശുപത്രികളെയും മെഡിക്കല്‍ ഷോപ്പുകളെയും ബന്ദില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ബാംഗ്ലൂരിലെ ഐടി കമ്പനികളും തിങ്കളാഴ്ച പ്രവര്‍ത്തിക്കുന്നില്ല.












Click it and Unblock the Notifications