മാതൃഭൂമി ദില്ലി എഡിഷന്‍ തുടങ്ങി
ദില്ലി: മാതൃഭൂമി ദിനപത്രം ദില്ലി എഡിഷന്‍ തുടങ്ങി. മാതൃഭൂമി ചെയര്‍മാനും എംഡിയുമായ എം.പി.വീരേന്ദ്രകുമാര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് ഒരു കോപ്പി നല്‍കിയാണ് ദില്ലി എഡിഷന്‍ ഉദ്ഘാടനം ചെയ്തത്.
പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ചടങ്ങിലാണ് ദില്ലി എഡിഷന്റെ കോപ്പി പ്രധാനമന്ത്രി വീരേന്ദ്രകുമാറില്‍ നിന്നും സ്വീകരിച്ചത്.
കേന്ദ്രമന്ത്രി പൃഥ്വിരാജ് ചൗഹാന്‍, സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ, പ്രശസ്ത പംക്തിയെഴുത്തുകാരന്‍ കുല്‍ദീപ് നയ്യാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications