സ്വാശ്രയ കേസ് നാലാഴ്ച കഴിഞ്ഞ് പരിഗണിക്കും
ദില്ലി: സ്വാശ്രയ നിയമത്തിലെ സുപ്രധാന വ്യവസ്ഥകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. കേസ് നാലാഴ്ച കഴിഞ്ഞ് പരിഗണിക്കും. വിധി സ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി.
കേസുമായി ബന്ധപ്പെട്ട എല്ലാ കക്ഷികള്‍ക്കും നേട്ടീസ് അയയ്ക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റിസുമാരായ ബി.എന്‍.അഗര്‍വാള്‍, പി.പി.നവ്ലേക്കര്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
വിധി സ്റേ ചെയ്തുകൊണ്ടുള്ള താത്ക്കാലിക ഉത്തരവാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സ്റേ പരിഗണിക്കുന്നതിന് കേസ് വാദം കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. നോട്ടീസ് കിട്ടി രണ്ടാഴ്ചയ്ക്കുള്ളില്‍ കക്ഷികള്‍ വിശദീകരണം നല്‍കണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദിന് പുറമേ മുതിര്‍ന്ന അഭിഭാഷകരായെ കെ.കെ.വേണുഗോപാല്‍, സി.എസ്. വൈദ്യനാഥന്‍, സ്റാന്‍ഡിംഗ് കൗണ്‍സില്‍ ദിനേശ് എന്നിവരും ഹാജരായി.












Click it and Unblock the Notifications