Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎംഎസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

തൃശൂര്‍: കല്ലേറ്റുംകരയില്‍ ബിജെപി പ്രവര്‍ത്തകനെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊന്നു. തിങ്കളാഴ്ച രാവിലെ 7.30നാണ് സംഭവം നടന്നത്.

ബിഎംഎസിന്റെ കൊടകര മേഖലാ ജോയിന്റ് സെക്രട്ടറിയും ഇരിങ്ങാലക്കുട കേരള ഫീഡ്സ് ഫാക്ടറിയിലെ ജീവനക്കാരനുമായ ആളൂര്‍ വള്ളിവട്ടത്തുകാരന്‍ വീട്ടില്‍ വി.കെ.ഷാജു(38)വാണ് വെട്ടേറ്റു മരിച്ചത്. രാവിലെ ഏഴരയോടെ ഫാക്ടറിയില്‍ ജോലിക്കെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.

സെന്റ് ജയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒമ്പതരയോടെയാണ് മരണം സംഭവിച്ചത്.

ഫാക്ടറിയിലെ ഡ്രസിംഗ് റൂമില്‍ കയറിയാണ് അക്രമികള്‍ ജയിംസിനെ വെട്ടിയത്. കഴിഞ്ഞ മാസം ചാലക്കുടി പോട്ടയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോള്‍ സിഐടിയു പ്രവര്‍ത്തകന്‍ മാഹിന്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് കൊല നടന്നതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചാലക്കുടി, കൊടകര, മാള, കൊടുങ്ങല്ലൂര്‍ മേഖലയില്‍ ബിജെപി തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിക്കുകയാണ്. വാഹനങ്ങള്‍ക്കു നേരെ ചിലയിടങ്ങളില്‍ കല്ലേറുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+