മാവേലിസ്റോറുകളിലെ വില രണ്ട് ശതമാനം കുറയ്ക്കും
തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കാന്‍ മാവേലി സ്റോറുകള്‍ വഴി വിതരണം ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് രണ്ട് ശതമാനം വില കുറയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി സി.ദിവാകരന്‍ പറഞ്ഞു.
വില വര്‍ദ്ധനവ് പിടിച്ച്നിര്‍ത്താന്‍ ഉത്സവ സമയങ്ങളില്‍ ചെയ്യുന്നത് പോലെ പ്രത്യേക ഫെയറുകള്‍ തുടങ്ങം. കുറഞ്ഞ വിലയില്‍ സാധനങ്ങളെത്തിക്കുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ചുവരികയാണ്. ഫിബ്രവരി 15ന് മുമ്പായി പത്ത് ദിവസത്തേയ്ക്ക് ഒരു സ്പെഷ്യല്‍ ബസാര്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മാൈതാനത്ത് ആരംഭിക്കും.
ഇതുവഴി തിരുവനന്തപുരം നഗരത്തില്‍ സര്‍വസാധനങ്ങള്‍ക്കും വില കുറച്ച് വില്‍ക്കാന്‍ കഴിയുമെന്നും ഇതേ സംവിധാനം കോഴിക്കോട്ടും, കൊച്ചിയില്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മൊത്തവില്പന രംഗത്ത് വന്‍കമ്പനികള്‍ പ്രവേശിച്ചതാണ് വില കൂടാന്‍ കാരണമെന്നും അദ്ദേഹം ആരോപിച്ചു.
50 പുതിയ മാവേലി സ്റേറുകള്‍ സംസ്ഥാനത്ത് തുടങ്ങും. തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ മൊബൈല്‍ മാവേലി സ്റോറുകള്‍ പ്രവര്‍ത്തിക്കും. ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ നേരിട്ട് ഭക്ഷ്യസാധനങ്ങള്‍ വാങ്ങി വിതരണം ചെയ്യും. സപ്ലൈകോയ്ക്ക് ധനവകുപ്പ് അടിയന്തിരമായി അനുവദിച്ച 30 കോടി രൂപ മുഴുവനായും ഭക്ഷ്യധാന്യ വിതരണത്തിനായി വിനിയോഗിക്കും.
ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ ഭക്ഷ്യവിതരണ രംഗത്ത് കേരളത്തോട് കൂടുതല്‍ ഇളവുകള്‍ കാണിക്കണം. അടുത്ത് ആരംഭിക്കാനിരിക്കുന്ന ദക്ഷിണേന്ത്യന്‍ ഭക്ഷ്യമന്ത്രിമാരുടെ യോഗത്തില്‍ ഇക്കാര്യം ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications