പിണറായി നമ്പര്‍ വണ്‍: സുധാകരന്‍
കാഞ്ഞങ്ങാട്: ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ മഞ്ഞളാംകുഴി എലി എംഎല്‍എയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനു പിന്നാലെ മന്ത്രി ജി.സുധാകരനും ആഞ്ഞടിച്ചു.
പിണറായി വിജയനെ തൊട്ടുകളിക്കാന്‍ ആരും വളര്‍ന്നിട്ടില്ലെന്നും പിണറായിയാണ് പാര്‍ട്ടിലെ നമ്പര്‍ വണ്ണെന്നും സുധാകരന്‍ പറഞ്ഞു. പിണറായി തന്നെ ദീര്‍ഘകാലം പാര്‍ട്ടിയെ നയിക്കും. വി.എസിനെ പ്രീതിപ്പെടുത്താനാണ് മഞ്ഞളാംകുഴി അലിയുടെ ശ്രമമെങ്കില്‍ അത് വി.എസിനു തന്നെ ദോഷം ചെയ്യും.
അലിയുടെ അഭിപ്രായം ഇടതുപക്ഷ എംഎല്‍എമാരുടെ അഭിപ്രായമല്ലെന്നും സുധാകരന്‍ പറഞ്ഞു. കാഞ്ഞങ്ങാട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സുധാകരന്‍ അലിയ്ക്കെതിരെ ആഞ്ഞടിച്ചത്.
സിപിഎം നേതൃത്വം മുഖ്യമന്ത്രിയെ ഭരിക്കാന്‍ അനുവദിക്കുന്നില്ലെന്ന അലിയുടെ പ്രസ്താവനയാണ് പിണറായിയെയും സുധാകരനെയും ചൊടിപ്പിച്ചത്.












Click it and Unblock the Notifications