മുന്നണി വിട്ടാല്‍ ജനവിധി തേടാന്‍ ശുപാര്‍ശ
ദില്ലി: തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയില്‍ നിന്ന് വിജയിച്ച ശേഷം മുന്നണി വിട്ടുപോകാന്‍ ഒരു രാഷ്ട്രീയകക്ഷി തീരുമാനിച്ചാല്‍ അവര്‍ വീണ്ടും ജനവിധി തേടണമെന്ന് രണ്ടാം ഭരണ പരിഷ്കരണ കമ്മിഷന്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തു.
കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് ലോക്പാലിന്റെ സ്ഥാനത്ത് രാഷ്ട്രീയ ലോകായുക്ത സ്ഥാപിക്കാനും അതിന് ഭരണഘടനാപരമായ പദവി നല്‍കാനും വീരപ്പമൊയ്ലി അധ്യക്ഷനായുള്ള കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കമ്മിഷന്റെ പരിധിയില്‍ നിന്ന് പ്രധാനമന്ത്രിയെ ഒഴിവാക്കാനും നിര്‍ദേശമുണ്ട്. എംപിമാരുടെയും എംഎല്‍എമാരുടെയും പ്രാദേശിക വികസന ഫണ്ട് നിര്‍ത്താലാക്കുക, ജഡ്ജിമാരുടെ നിയമനത്തിനും മേല്‍നോട്ടത്തിനുമായി ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കുക എന്നിവയാണ് മറ്റ് പ്രധാന നിര്‍ദേശങ്ങള്‍.
10 കോടി രൂപയുടെ മേലുള്ള തിരിമറികളെ കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സംവിധാനം വേണമെന്നും ശുപാര്‍ശയുണ്ട്.












Click it and Unblock the Notifications