വെണ്ണപ്പായ്ക്കറ്റില്‍ ബ്ലേഡ്; അന്വേഷണത്തിന് ഉത്തരവിട്ടു
തിരുവനന്തപുരം: മില്‍മയുടെ വെണ്ണപ്പായ്ക്കറ്റില്‍ നിന്നും ബ്ലേഡ് കണ്ടുകിട്ടിയ സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു.
വെണ്ണയുടെ പായ്ക്കറ്റില്‍ നിന്നും തരുമ്പെടുത്ത ബ്ലേഡ് കണ്ടുകിട്ടിയെന്ന് പറഞ്ഞുകൊണ്ട് ഞായറാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ട് ശരിയാണോയെന്ന്വേഷിയ്ക്കാന്‍ സിവില്‍ സപ്ലൈസ് മന്ത്രി സി.ദിവാകരന്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഞായറാഴ്ച തിരുവനന്തപുരം നഗരത്തില്‍നിന്ന് ഒരു പെണ്‍കുട്ടിയ്ക്കാണ് മില്‍മയുടെ വെണ്ണ പായ്ക്കറ്റ് തുറന്നപ്പോള്‍ അതില്‍ നിന്നും തുരുമ്പെടുത്ത ബ്ലേഡ് കിട്ടിയത്.
മില്‍മയുടെ ഉല്‍പ്പനങ്ങളെല്ലാം വളരെ സൂക്ഷമായി പരിശോധിച്ചാണ് പായ്ക്ക്ചെയ്ത് വിപണിയിലെത്തിയ്ക്കുന്നതെന്നും അതിനാല്‍ ഇത്തരമൊരു സംഭവം നടക്കാന്‍ സാധ്യതയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എങ്കിലും പ്രശ്നം ഗുരുതരമായി കണക്കിലെടുക്കുന്നുണ്ടെന്നും ജോലിക്കാരില്‍ ആരില്‍ നിന്നെങ്കിലും ഉണ്ടായ അശ്രദ്ധയാണ് ഇതിന് കാരണമെങ്കില്‍ കര്‍ശനനടപടികള്‍ സ്വീകരിയ്ക്കുമെന്നും സര്‍ക്കാര്‍ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി.












Click it and Unblock the Notifications