3812 സഹകരണ വില്‍പനകേന്ദ്രങ്ങള്‍ തുടങ്ങും
തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്ത് 3812 വില്‍പനകേന്ദ്രങ്ങള്‍ ആരംഭിയ്ക്കുമെന്ന് സഹകരണമന്ത്രി ജി. സുധാകരന്‍ അറിയിച്ചു.
കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് വില്പന കേന്ദ്രങ്ങള്‍ തുടങ്ങുന്നത്.
കണ്‍സ്യൂമര്‍ ഫെഡിലും സഹകരണ വില്പനശാലകളിലുമുള്ള വിലയായിരിക്കും പുതിയ വിപണനകേന്ദ്രങ്ങളിലും ഈടാക്കുക. സഹകരണം കേരളീയം എന്ന പേരിലായിരിക്കും കടകള്‍ തുടങ്ങുക.
വിലക്കയറ്റം മൂലമുണ്ടാകുന്ന പ്രതിസന്ധിയെ തരണം ചെയ്യാനാണ് സഹകരണവകുപ്പിന്റെ സഹായത്തോടെ സര്‍ക്കാര്‍ ഈ സംരംഭം തുടങ്ങുന്നത്-മന്ത്രി വ്യക്തമാക്കി












Click it and Unblock the Notifications