Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരിയാറില്‍ വന്‍തോതില്‍ കോളിഫോം ബാക്ടീരിയ കണ്ടെത്തി

കൊച്ചി: പെരിയാറില്‍ പകര്‍ച്ചവ്യാധികള്‍ക്ക് കാരണാമാക്കുന്ന കോളിഫോം ബാക്ടീരിയകളെ വന്‍ തോതില്‍ കണ്ടെത്തിയതായി ജില്ലാ ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ഇതിനെത്തുടര്‍ന്ന് ശുദ്ധീകരിയ്ക്കാത്ത ജലം ഒരു കാരണവശാലും ഉപയോഗിക്കരുതെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പെരിയാറില്‍ നിന്ന് ശേഖരിച്ച് ജലം റീജ്യനല്‍ അനലിറ്റിക്കള്‍ ലാബില്‍ പരിശോധിച്ചപ്പോഴാണ് ഉയര്‍ന്ന തോതില്‍ കോളിഫോം ബാക്ടീരിയകള്‍ ഉള്ളതായി കണ്ടെത്തിയത്.

അതേസമയം ജലഅതോറിറ്റി വിതരണം ചെയ്യുന്ന വെള്ളത്തിന്റെ പരിശോധന ഇതേവരെ പൂര്‍ത്തിയായിട്ടില്ല. ഈ പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചറിയാന്‍ കഴിയൂ എന്ന് ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു.

ഇതിനിടെ പെരിയാറിലെ ജലത്തില്‍ അപകടകരമായ വിഷപദാര്‍ത്ഥങ്ങളൊന്നും കലര്‍ന്നിട്ടില്ലെന്ന് കാണിച്ച് സംസ്ഥാന മലീനീകരണ നിയന്ത്രണ ബോര്‍ഡ് ഞായറാഴ്ച ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അഭിഭാഷകന്‍ അഡ്വ. എം.കെ ചന്ദ്രമോഹനാണ് ബോര്‍ഡിന്റെ പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറിനോടും ജല അതോറിറ്റിയോടും പെരിയാറിലെ ചെളി നീക്കം ചെയ്യാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കിക്കൊണ്ട് സത്യവാങ്മൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

പരിസ്ഥിതി പ്രവര്‍ത്തകരായ ഏലൂര്‍ പുരുഷന്‍, എം.എല്‍ ജോര്‍ജ് എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികളാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പരിഗണിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+