ഒരു കുടുംബത്തിലെ നാലു പേര്‍ ആത്മഹത്യ ചെയ്തു
കോട്ടയം: തിരുവല്ല തിരുമൂലപുരത്തിനടുത്ത് ഒരു കുടുംബത്തിലെ നാലുപേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
തിരുമൂലപുരം കൊല്ലകുത്തി മലയില്‍ വാടകയ്ക്കു താമസിയ്ക്കുന്ന മുണ്ടക്കയം സ്വദേശി സത്യന്‍(40), ഭാര്യ ശശികല(32), മക്കളായ ശ്രുതി(7), വിഷ്ണു(4) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
വീട്ടിലെ രണ്ടു മുറികളിലായി തൂങ്ങിമരിച്ച നിലയിലാണ് ചൊവ്വാഴ്ച രാവിലെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കുറ്റിപ്പുഴ റെയില്‍വേ കോളനിയില്‍ താമസിച്ചിരുന്ന ഇവര്‍ അവിടെ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് കൊല്ലകുത്തിമലയിലേയ്ക്ക് താമസം മാറ്റിയത്. മക്കളുടെ രോഗാവസ്ഥയില്‍ മനംനൊന്താണ് കൂട്ടആത്മഹത്യയെന്ന് കരുതുന്നു.












Click it and Unblock the Notifications