Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യക്കമ്പനിയുടെ പരസ്യം: മോഹന്‍ലാലിന്റെ കുടുംബാംഗങ്ങള്‍ക്ക് കത്ത്

തിരുവനന്തപുരം: മദ്യക്കമ്പനിയുടെ പരസ്യത്തില്‍ നിന്നും മലയാളത്തിന്റെ സൂപ്പര്‍സ്റാര്‍ മോഹന്‍ലാല്‍ പിന്മാറണമെന്നാവശ്യപ്പെട്ട് താരത്തിന്റെ മാതാപിതാക്കള്‍ക്കും ഭാര്യയ്ക്കും കുട്ടികള്‍ക്കും കത്ത്.

കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന മഹാത്മാ ഗാന്ധി നാഷണല്‍ ഫൗണ്ടേഷനാണ് താരത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് കത്തയച്ചിരിക്കുന്നത്.

ഇത്രയും ജനപ്രിയനായ ഒരു താരം മദ്യക്കമ്പനികളുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് യുവാക്കളെ വഴിതെറ്റിയ്ക്കും. മോഹന്‍ലാല്‍ ഇത്തരത്തില്‍ ലഹരിയ്ക്കടിമപ്പെടുന്ന ഒരവസ്ഥ അവരുടെ കുടുംബാംഗങ്ങള്‍ക്ക് അംഗീകരിയ്ക്കാന്‍ പറ്റുമോ അത്തരമൊരവസ്ഥയാണ് കേരളത്തിലെ ഓരോ കുടുംബവും മദ്യപാനമെന്ന വിപത്ത് മൂലം നേരിടുന്നത്- ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് പറഞ്ഞു.

ഇത്തരം പരസ്യങ്ങള്‍ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. ആ നിലയ്ക്ക് ഇത്തരമൊരു പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത് വഴി മോഹന്‍ലാല്‍ നിയമലംഘനം നടത്തുകയാണ്. എല്ലാ സാംസ്കാരിക പ്രവര്‍ത്തകരോടും ഈ പരസ്യത്തിനെതിരെ രംഗത്തുവരാന്‍ സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.

കര്‍ണ്ണാടകത്തില്‍ നിന്നുള്ള ഒരു മദ്യക്കമ്പനിയുടെ പരസ്യത്തിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+