പാലം ഉദ്ഘാടനത്തിന് കരുണാകരനു പകരം പട്ടി
തൃശൂര്‍: കെ.കരുണാകരന്‍ ഉദ്ഘാടനം നിര്‍വഹിക്കേണ്ടിയിരുന്ന പാലം നിശ്ചിത ദിവസത്തിന്റെ തലേന്ന് പട്ടിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ച നടപടി വിവാദമാക്കുന്നു. സിപിഐയിലെ ചില പ്രാദേശിക നേതാക്കളാണ് കൊടുങ്ങല്ലൂരിനടുത്ത് പടന്നയില്‍ പണിതീര്‍ന്ന പാലം ഉദ്ഘാടനത്തിന്റെ തലേനാള്‍ പട്ടിയെ കൊണ്ടു നാട കടിച്ചു മുറിച്ച് ഉദ്ഘാടനം ചെയ്യിച്ചതെന്നാണ് ആരോപണം.
തിങ്കളാഴ്ച പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച കരുണാകരനും സന്ദര്‍ഭം പാഴാക്കിയില്ല. സിപിഐക്കാര്‍ പുല്‍വെട്ടിയിലെ പട്ടിയെ പോലെയാണ്. തിന്നുകയുമില്ല,തീറ്റിക്കുകയുമില്ല- കരുണാകരന്‍ തിരിച്ചടിച്ചു.
കരുണാകരന്‍ എം.പിയായിരുന്ന കാലത്ത് അനുവദിച്ച 14 ലക്ഷം ഉപയോഗിച്ചാണ് എറിയാട്-മേത്തല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം പണിതത്.












Click it and Unblock the Notifications