Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയും കോടിയേരിയും അന്ധവിശ്വാസികള്‍: രാഘവന്‍

കണ്ണൂര്‍: വിപ്ലവകാരികളെന്ന് പറഞ്ഞു നടക്കുന്ന പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമെല്ലാം അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും വഴിയിലാണെന്ന് സിഎംപി നേതാവ് എം.വി രാഘവന്‍.

വൈരുദ്ധ്യാത്മക ഭൗതിക വാദം പറഞ്ഞ് കോടിയേരി പോയത് കാടാമ്പുഴക്ഷേത്രത്തില്‍ പൂമൂടല്‍ നടത്താനാണ്. ആഭ്യന്തരമന്ത്രിയ്ക്ക് ശത്രുക്കളുണ്ടെങ്കില്‍ അവര്‍ക്കെതിരെ പ്രയോഗിക്കാന്‍ പൊലീസ് കയ്യിലില്ലേ?അദ്ദേഹം ചോദിച്ചു.

പൂജ ചെയ്തത് മറച്ചുവെയ്ക്കേണ്ട കാര്യമില്ല. ദൈവവിശ്വാസികളെ പുറത്താക്കണമെന്ന് സിപിഎമ്മിന്റെ ഭരണഘടനയില്‍ പറഞ്ഞിട്ടില്ല. മുമ്പ് നായനാര്‍ ജാതകം നോക്കാന്‍ പോയത് പ്രശ്നമാകുമെന്ന് വന്നപ്പോള്‍ ഞങ്ങളെല്ലാം ചേര്‍ന്ന് അത് ഒതുക്കുകയായിരുന്നു- രാഘവന്‍ പറഞ്ഞു.

മഞ്ഞളാം കുഴി അലിയാണ് ഇപ്പോള്‍ പിണറായിയുടെ മുഖ്യശത്രു. എല്ലാം കച്ചവടമാക്കാന്‍ പറ്റില്ലെന്നാണ് പിണറായി അലിയോട് പറയുന്നത്. സിപിഎമ്മിനെ കച്ചവട സ്ഥാപനമാക്കി മാറ്റിയത് പിണറായിയാണ്. വി.എസ് ഗ്രൂപ്പ് തുടങ്ങിയ ജനശക്തിയെന്ന പ്രസിദ്ധീകരണത്തിന് പണം കിട്ടുന്നത് എവിടെനിന്നാണെന്ന് വ്യക്തമാക്കാന്‍ പിണറായ ആവശ്യപ്പെട്ടു. പിണറായിയുടെ പത്രത്തിനും പാര്‍ട്ടിയ്ക്കും കിട്ടുന്ന പണത്തിന് കണക്കില്ല. കള്ളപ്പണവും സാമൂഹിക വിരുദ്ധരുമായുള്ള കൂട്ടുകെട്ടും വഴിയാണ് സിപിഎമ്മിന് പണക്കൊഴുപ്പുണ്ടായത്.

പാര്‍ട്ടിയ്ക്കെതിരെ വിധിപറയുന്ന ജഡ്ജിമാരെ നാടുകടത്താന്‍ നടക്കുകയാണ് പിണറായി. പിണറായി നാടുകടത്താന്‍ നിര്‍ദ്ദേശിയ്ക്കുന്ന ജഡ്ജിയെ സുപ്രിം കോടതി ജസ്റിസാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി വി.എസ് കത്തെഴുതുന്നു. ഇവരെയെല്ലാം താഴെയിറക്കാനുള്ള സമരം ജനങ്ങള്‍ ഒറ്റക്കെട്ടായി നടത്തിക്കൊള്ളും- രാഘവന്‍ പറഞ്ഞു.

വിലക്കയറ്റത്തിനെതിരെ ഞായറാഴ്ച യുഡിഎഫ് നടത്തിയ വഴിതടയല്‍സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി രാഘവന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+