മത്സ്യതൊഴിലാളികള്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്
തിരുവനന്തപുരം: മത്സ്യതൊഴിലാളികളുടെ പദ്ധി കുടിശ്ശിക അടുത്തമാസം ആദ്യവാരത്തില്‍ വിതരണം ചെയ്യുമെന്നും തിരുവനന്തപുരത്തു സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു. മല്‍സ്യതൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് സുതാര്യമാക്കുന്നതിനായി ഇവര്‍ക്ക് ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് ഫിഷറീസ് മന്ത്രി എസ്. ശര്‍മ്മ അറിയിച്ചു.
40 ലക്ഷത്തിന്റെ കുടിശ്ശികയാണ് വിതരണം ചെയ്യാനുളളത്. കഴിഞ്ഞ നാലു വര്‍ഷങ്ങളായി കുടിശ്ശിക വിതരണം മുടങ്ങി കിടക്കുകയാണ്. ഇത് തൊഴിലാളികള്‍ക്ക് ഏറെ പ്രയാസങ്ങള്‍ക്കിടയാക്കിയതായും മന്ത്രി പറഞ്ഞു.
തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോഴിക്കോട്, എറണാകുളം, കൊല്ലം ജില്ലകളില്‍ അദാലത്തുകള്‍ സംഘടിപ്പിക്കുമെന്നും ശര്‍മ്മ പറഞ്ഞു.












Click it and Unblock the Notifications