കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലക്കയറ്റം കേന്ദ്രത്തിന്റെ സംഭാവന: പിണറായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യം നേരിടുന്ന അതിരൂക്ഷമായ വിലക്കയറ്റം കേന്ദ്രസര്‍ക്കാരിന്റെ സംഭാവനയാണെന്ന് ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികളെടുത്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.തിരുവനന്തപുരത്ത് ജിപിഒയില്‍ വിലക്കയറ്റത്തിനെതിരെ സിപിഎം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ സാധനങ്ങളുടെ വില കുറവാണ്. രാജ്യം നേരിടുന്ന അതിരൂക്ഷമായ വിലക്കയറ്റത്തിന് ഉത്തരവാദി കേന്ദ്രസര്‍ക്കാരാണ്. ദാരിദ്യ്രരേഖയ്ക്ക് താഴെ ജീവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇടതുപക്ഷങ്ങള്‍ നേതൃത്വം കൊടുക്കുന്ന സംസ്ഥാനങ്ങളിലാണ് താരമ്യേന വില കുറഞ്ഞിരിക്കുന്നതെന്നും പിണറായി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X