ഒന്‍പതു രൂപയ്ക്ക് പച്ചക്കറി കിറ്റുകള്‍ നല്‍കും
തിരുവനന്തപുരം: കുതിച്ചുയരുന്ന വിലക്കയറ്റം നേരിടാനായി ഹോര്‍ട്ടികോര്‍പ് സ്റാളുകളിലൂടെ ഒന്‍പതു രൂപയ്ക്ക് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുമായി സര്‍ക്കാര്‍.
ഒരു കുടുംബത്തിനു ആവശ്യമായ മിക്കവാറും എല്ലാ പച്ചക്കറികളും അടങ്ങുന്നു ഈ കിറ്റിന്റെ വിതരണം ചൊവ്വാഴ്ച ആരംഭിക്കുമെന്ന് കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ അറിയിച്ചു.പദ്ധതിയുടെ തുടക്കം കോര്‍പ്പറേഷന്‍ മേഖലയിലായിരിക്കും.
തമിഴ്നാട്ടിലെ ഉത്പാദന കേന്ദ്രങ്ങളില്‍ നിന്ന് നേരിട്ടു വാങ്ങുന്ന പച്ചക്കറികളാണ് വിതരണം ചെയ്യുന്നത്. ഒരാള്‍ക്ക് ഒരു കിറ്റ് മാത്രമേ ലഭിക്കൂ. ഇതിന്റെ വില്‍പ്പനയിലൂടെ ഉണ്ടാകുന്ന നഷ്ടം നികത്താമെന്ന് ധനവകുപ്പ് സമ്മതിച്ചിട്ടുണ്ട്-മന്ത്രി പറഞ്ഞു.
പച്ചക്കറി ക്ഷാമത്തിനും വിലക്കയറ്റത്തിനും ശാശ്വത പരിഹാരം ലക്ഷ്യമിട്ട് 15 ലക്ഷം ടണ്‍ പച്ചക്കറി അധികം ഉത്പാദിപ്പിക്കാനായി ഹരിതശ്രീ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications