പ്രകാശ് കാരാട്ടിന്റെ അഭിപ്രായം എല്ലാവര്‍ക്കും ബാധകം: ശര്‍മ
തിരുവനന്തപുരം: സിപിഎമ്മിലെ പ്രശ്നങ്ങളെക്കുറിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്ന് മന്ത്രി എസ്.ശര്‍മ പറഞ്ഞു.
പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും ഏകോപിച്ചുള്ള പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്നുണ്ടെന്നും അത് ഭരണത്തെ ബാധിയ്ക്കുന്നുണ്ടെന്നും കാരാട്ട് പരസ്യമായി പറഞ്ഞിട്ടുണ്ട്. ഒരു പ്രശ്നത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിപ്രായം പറഞ്ഞാല്‍ അതായിരിക്കും പാര്‍ട്ടിയിലെ അവസാനവാക്ക്. മന്ത്രിയായാലും അല്ലെങ്കിലും പാര്‍ട്ടിയിലെ ഏതൊരാളും അത് അംഗീകരിക്കണം.
പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ മന്ത്രിയെന്ന നിലയിലുള്ള തന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല. മഞ്ഞളാംകുഴി അലി സ്വതന്ത്ര എംഎല്‍എയാണെന്നും അദ്ദേഹത്തിന് തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ സ്വാതന്ത്യ്രമുണ്ടെന്നും ശര്‍മ പറഞ്ഞു.
പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയനാണ് പാര്‍ട്ടിയിലെ ഒന്നാമനാണെന്നുള്ള മന്ത്രി ജ. സുധാകരന്റെ അഭിപ്രായപ്രകടനം ഏത് ചിന്തയുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ-ശര്‍മ പറഞ്ഞു.












Click it and Unblock the Notifications