വി.എസ് പിണറായിയുടെയും ഗുരു: സുധാകരന്‍
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയിലെ ഒന്നാമനായ പിണറായി വിജയന്റെയും ഗുരുവാണ് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെന്ന് മന്ത്രി ജി.സുധാകരന്‍.
വി.എസ് തന്റെയും ഗുരുവാണ്. കഴിഞ്ഞ ദിവസം താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ അല്പം മാറ്റം വരുത്തിയാണ് റിപ്പോര്‍ട്ട് ചെയ്തത്. പിണറായി വിജയന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലെ ഒന്നാമനെന്നാണ് താന്‍ പറഞ്ഞത്. അല്ലാതെ കേരളത്തിലെ ഒന്നാമനാണെന്നല്ല. സംസ്ഥാന കമ്മിറ്റിയിലെ പിണറായിയുടെയും ഗുരുവാണ് വി.എസ്.
വി.എസിനെ വഴിതെറ്റിക്കാനാണ് നിന്ദാസ്തുതികള്‍ നടത്തുന്നത്. മഞ്ഞളാംകുഴിയുടെ അലിയുടെ പ്രസ്താവനകള്‍ അത്തരത്തിലായതു കൊണ്ടാണ് അതിനെ എതിര്‍ത്തത്. വിവാദ പ്രസ്താവന അലി പിന്‍വലിക്കുമെന്നാണ് കരുതുന്നത്.
മുമ്പ് ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ ശിക്ഷയെന്ന നിലയില്‍ തരംതാഴ്ത്തല്‍ നടപടി തനിക്ക് നേരിടേണ്ടി വന്നത് നന്നായെന്നും അതുകൊണ്ട് ഇനി അത്തരം കാര്യങ്ങള്‍ താന്‍ ചെയ്യില്ലെന്നും സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications