മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എസ്.സി ശുക്ല അന്തരിച്ചു
റായ്പൂര്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എസ്.സി ശുക്ല(82) അന്തരിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ ആശുപത്രിയിലായിരുന്നു അന്ത്യം. കുറേനാളായി രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
അവിഭക്ത മധ്യപ്രദേശില്‍ ശുക്ല മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. 1969,1957,1989 എന്നീവര്‍ഷങ്ങളിലാണ് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നത്.
അദ്ദേഹത്തിന്റെ പിതാവ് പണ്ഡിറ്റ് രവിശങ്കര്‍ ശുക്ലയായിരുന്നു മധ്യപ്രദേശിലെ ആദ്യത്തെ മുഖ്യമന്ത്രി. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന വി.സി ശുക്ല സഹോദരനാണ്. പത്മിനിയാണ് ഭാര്യ,നാല് മക്കളുണ്ട്.












Click it and Unblock the Notifications