Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം രേഖാമൂലം ആവശ്യപ്പെട്ടാല്‍ രാജിവെയ്ക്കാമെന്ന് അലി

മലപ്പുറം: സിപിഎം രേഖാമൂലം ആവശ്യപ്പെടുകയാണങ്കില്‍ ആ നിമിഷം രാജിവെയ്ക്കാന്‍ താന്‍ രാജിവെക്കാന്‍ സന്നദ്ധനാണന്ന് മങ്കട എംഎല്‍എ മഞ്ഞളാംകുഴി അലി.

വിവാദത്തിന് വഴിതുറന്നുകൊണ്ട് തന്റേതായി അച്ചടിച്ചു വന്ന അഭിമുഖത്തിലുള്ള പല കാര്യങ്ങളും സത്യവിരുദ്ധമാണന്നും അലി ആരോപിച്ചു. മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അലിയുടേതെന്ന പേരില്‍ ഒരു വാരികയില്‍ വന്ന അഭിമുഖത്തില്‍ വിവാദപ്രസ്താവനകള്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനടക്കം നിരവധി സിപിഎം നേതാക്കള്‍ അലിയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അലി ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സിപിഎമ്മില്‍ വിഭാഗീയതയുണ്ടന്നും മുഖ്യമന്ത്രിയെ പാര്‍ട്ടി ഭരിക്കാന്‍ അനുവദിക്കുന്നില്ലന്നും മറ്റുമുള്ള അലിയുടെ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങള്‍ വിവാദമുണ്ടാക്കിയിരുന്നു.

തന്റെ അഭിമുഖത്തിന്റെ ഓഡിയോ ടേപ്പ് ലഭിക്കാന്‍ താമസിച്ചതുകൊണ്ടാണ് പ്രസ്താവനകളെക്കുറിച്ച് പ്രതികരിക്കാന്‍ ഇത്രയും താമസിച്ചതെന്നും അലി വ്യക്തമാക്കി.

ഈ ടേപ്പ് കേട്ടാല്‍ പിണറായി അടക്കമുള്ള വിമര്‍ശകര്‍ തന്നെ മനസിലാക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. താന്‍ പറഞ്ഞ പല കാര്യങ്ങളും അഭിമുഖം അച്ചടിച്ചപ്പോള്‍ അവര്‍ വിട്ടുകളഞ്ഞെന്നും അവര്‍ക്ക് ആവശ്യമായത് മാത്രമേ പ്രസിദ്ധീകരിച്ചുവുള്ളുവെന്നും അലി കുറ്റപ്പെടുത്തി.

അഭിമുഖത്തിന്റെ ഓഡിയോ ടേപ്പ് അലി സിപിഎമ്മിന്റെ മലപ്പുറം ജില്ലാ സെക്രട്ടറിയെ ഏല്‍പ്പിച്ചിട്ടുണ്ട്. ഈ വിവാദവുമായി ബന്ധപ്പെട്ട് പല നേതാക്കളും നടത്തിയ പ്രസ്താവനകള്‍ തന്നെ വേദനിപ്പിച്ചുവെന്നും അവരുടെ പരാമര്‍ശങ്ങള്‍ സ്ഥായിയാണന്ന് താന്‍ കരുതുന്നില്ലന്നും അദ്ദേഹം പറഞ്ഞു.

ചെറുപ്പം മുതല്‍ തന്നെ സിപിഎമ്മിനോട് ആഭിമുഖ്യമുണ്ടായിരുന്നു, പാര്‍ട്ടിക്കെതിരെ എന്തെങ്കിലും പറയാനോ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനോ ഞാന്‍ താല്‍പ്പര്യപ്പെടുന്നില്ല, ആര്‍ക്കും കരുവാകാന്‍ ഞാന്‍ നിന്നു കൊടുത്തിട്ടുമില്ല. രാഷ്ട്രീയമെന്നത് എനിക്ക് കച്ചവടമല്ല. സിപിഎം കേന്ദ്രകമ്മറ്റി അംഗങ്ങളടക്കമുള്ളവര്‍ ആവശ്യപ്പെട്ടിട്ടാണ് കഴിഞ്ഞ തവണ മത്സരിച്ചത്- അലി പറഞ്ഞു.

അഭിമുഖത്തില്‍ വന്ന പ്രസ്താവനകള്‍ക്കെതിരെ കൂടുതല്‍ സിപിഎം നേതാക്കള്‍ രംഗത്തെത്തുകയും വിവാദം കൊഴുക്കുകയും ചെയ്തസാഹചര്യത്തില്‍ ബുധനാഴ്ച രാവിലെ സിപിഎം പ്രാദേശിക നേതാക്കള്‍ അലിയുടെ വീട്ടില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+