ബജറ്റ് സമ്മേളനം മാര്‍ച്ച് രണ്ടിന് ആരംഭിയ്ക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമ സഭയുടെ ബജറ്റ് സമ്മേളനം മാര്‍ച്ച് രണ്ടു മുതല്‍ 29 വരെ നടക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഒമ്പതിനാണു ബജറ്റ് അവതരണം നടക്കുക.
മന്ത്രിസഭായോഗതീരുമാനങ്ങള്‍ അറിയിച്ചുകൊണ്ടുളള വാര്‍ത്താസമ്മേളനത്തിലാണ് വി.എസ് അച്യുതാനന്ദന്റെ ഇക്കാര്യം വെളിപ്പെടുത്തിയത്.
കേരള സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് ജീവപര്യന്തം തടവുകാരുടെ ശിക്ഷയില്‍ രണ്ടു വര്‍ഷത്തെ ഇളവു അനുവദിക്കാന്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യതതായും വി.എസ് അറിയിച്ചു. ഇതിനു പുറമേ മൂന്നു മാസം വരെയുളള തടവുക്കാര്‍ക്ക് 15 ദിവസം വരെ ഇളവുചെയ്യാനും ശുപാര്‍ശ ചെയ്യതിട്ടുണ്ട്.
തൃശ്ശൂര്‍ ജില്ലയില്‍ പാടശേഖരസമിതികള്‍ വഴിയുളള നെല്ല് ശേഖരണത്തിനു നടപടിയെടുത്തിട്ടുണ്ട്. ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ എക്സിക്യുട്ടീവ് വൈസ് ചെയര്‍മാനായി ഡോ. ഇ.പി യശോദരനെ നിയമിക്കാനാന്‍ തീരുമാനമായിട്ടുണ്ടെന്നും വി.എസ് അറിയിച്ചു.












Click it and Unblock the Notifications