Get Updates
Get notified of breaking news, exclusive insights, and must-see stories!

പാസ്പോര്‍ട്ട് വിതരണം: ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം കേരളത്തിന്

തിരുവനന്തപുരം: കേരളത്തിലെ ആയിരകണക്കിനാളുകള്‍ക്ക് മദ്ധേഷ്യന്‍ രാജ്യങ്ങള്‍ ഇപ്പോഴും ഒരു സ്വപ്നം മാത്രമാണെങ്കിലും ഈ രാജ്യങ്ങളിലെയ്ക്ക് പോവാനായി ഏറ്റവുമധികം പേര്‍ക്ക് പാസപോര്‍ട്ട് അനുവദിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളത്തിന് ഒന്നാം സ്ഥാനം.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ മൂന്ന് പാസ്പോര്‍ട്ട് ഓഫീസുകളില്‍ നിന്നായി 616,906 പാസ്പോര്‍ട്ടുകളാണ് വിതരണം ചെയ്തത്.

സംസ്ഥാനത്തെ മൂന്നു ഓഫീസുകളില്‍ പാസ്പോര്‍ട്ട് വിതരണത്തില്‍ ഒന്നാം സ്ഥാനം കോഴിക്കോട് ഓഫീസിനാണ്. 272,804 പാസ്പോര്‍ട്ടുകളാണ് ഇവിടെ വിതരണം ചെയ്തത്.196.097ന്റെ കണക്കുമായി കൊച്ചിയിലെയും 148.005ന്റെ പട്ടികയുമായി തിരുവനന്തപുരത്തെയും ഓഫീസുകള്‍ പിന്നാലെ കുതിക്കുന്നു.

ശരാശരി 700 അപേക്ഷകളാണ് മാസത്തില്‍ ഇവിടെ ലഭിക്കുന്നത്. പ്രതിമാസം 600 പാസ്പോര്‍ട്ടുകള്‍ ഞങ്ങള്‍ വിതരണം ചെയ്യുന്നു. അപേക്ഷ ലഭിച്ച 15 ദിവസത്തിനകം ഇവ വിതരണം ചെയ്യാനുളള ശ്രമമാണ് ഞങ്ങള്‍ നടത്തുന്നത്-തിരുവനന്തപുരത്തെ പാസ്പോര്‍ട്ട് ഓഫീസറായ ബാലചന്ദ്രന്‍ നായര്‍ പറഞ്ഞു. തല്‍കാല്‍ അലപക്ഷകളാണെങ്കില്‍ രണ്ടാഴ്ചക്കകം വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് പൂര്‍ണ്ണസജ്ജീകരണങ്ങളോടു കൂടിയ നാലു പാസ്പോര്‍ട്ട് ഓഫീസുകളുളള ഏക സംസ്ഥാനമാണ് കേരളം. കഴിഞ്ഞ വര്‍ഷമാണ് മലപ്പുറം ജില്ലയില്‍ നാലാമത്തെ പാസ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചു തുടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+