കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവളം കാര്‍ണിവല്‍ ബുധനാഴ്ചയാരംഭിയ്ക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിനോദസഞ്ചാരികളെ ആകര്‍ഷിയ്ക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന കോവളം കാര്‍ണിവല്‍ ബുധനാഴ്ചയാരംഭിയ്ക്കും.

ഫെബ്രുവരി 21വരെ കോവളം സമുദ്ര ബീച്ചിലാണ് കാര്‍ണിവല്‍ നടക്കുക. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്, ഹോട്ടല്‍ ഉദയസമുദ്ര, കെടിഡിസി, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം, എടിടിഒഐ, എപിടി, ഐഎച്ച്എംസിടി എന്നിവയുടെ നേതൃത്വത്തിലാണ് കാര്‍ണിവല്‍ സംഘടിപ്പിയ്ക്കുന്നത്.

ബുധനാഴ്ച വൈകീട്ട് ഏഴിനാണ് കാര്‍ണിവല്‍ ആരംഭിയ്ക്കുക. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ രാത്രി ഒന്‍പത് മണിയ്ക്ക് നിര്‍വ്വഹിയ്ക്കും.

ഭക്ഷ്യമേള, കുട്ടികള്‍ക്കായുള്ള വിനോദപരിപാടികള്‍ സംഗീത പരിപാടികള്‍ എന്നിവയും കാര്‍ണിവലിനൊപ്പം സംഘടിപ്പിയ്ക്കുന്നുണ്ട്. പ്രവേശനം സൗജന്യമാണ്. സംസ്ഥാനത്തിന്റെ ടൂറിസം രംഗത്ത് കോവളത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കാനായി എല്ലാ വര്‍ഷവും കാര്‍ണിവല്‍ സംഘടിപ്പിയ്ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X